അവർക്കിടയിൽ മത്സരമില്ല, അഡ്ജസ്റ്റ്‌മെൻ്റ്'; ജി കൃഷ്ണ കുമാർ

 
kk

കൊല്ലം: ഇടത് വലത് മുന്നണികൾക്ക് നിരവധി തവണ അവസരം നൽകിയ കൊല്ലത്തെ ജനങ്ങൾ തനിക്ക് ഇത്തവണ അഞ്ച് വർഷം നൽകണമെന്ന് എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ തങ്ങളുടേതായി ചിത്രീകരിച്ച് എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയാണ്. കൊല്ലം അടക്കം കേരളത്തിൽ ഒരിടത്തും ത്രികോണ മത്സരമില്ല. എൻഡിഎയും ഇന്ത്യാ മുന്നണിയും തമ്മിലാണ് മത്സരം.

പ്രേമചന്ദ്രൻ്റെയും മുകേഷിൻ്റെയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണ് രാഹുൽ ഗാന്ധി. പിന്നെ എന്തിനാണ് അവർ പരസ്പരം മത്സരിക്കുന്നത്? അവർക്കിടയിൽ വലിയ അഡ്ജസ്റ്റ്മെൻ്റ് ഉണ്ട്. ‘മോദിയുടെ ഉറപ്പ് കൃഷ്ണകുമാർ ഒപ്പമുണ്ട്’ എന്നതാണ് ജനങ്ങളുടെ മുന്നിൽ വയ്ക്കുന്ന പ്രധാന കാര്യം.

തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ നൽകുന്നില്ല. കൊല്ലത്ത് വിവിധ വ്യവസായങ്ങൾക്കും ടൂറിസത്തിനും അനന്തമായ അവസരങ്ങളുണ്ട്. അവ നടപ്പാക്കാൻ ശ്രമിക്കുമെന്നും താരം പറഞ്ഞു.