സമ്മാനത്തുകയിൽ വലിയ വ്യത്യാസമില്ല, പൂജ ബമ്പർ ധൈര്യമായി വാങ്ങൂ'; ധനമന്ത്രി വ്യക്തമാക്കുന്നു

 
Kerala
Kerala

തിരുവനന്തപുരം: ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായി പൂജ ബമ്പറിന്റെ വില കുറച്ച സംഭവത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ വിശദീകരണം നൽകി. ജിഎസ്ടിയിൽ സംസ്ഥാനം വലിയ നഷ്ടം നേരിടുന്നുണ്ട്, പക്ഷേ പൂജ ബമ്പറിന്റെ സമ്മാനത്തുകയിൽ വലിയ വ്യത്യാസമില്ല. എല്ലാവർക്കും ധൈര്യമായി ലോട്ടറി വാങ്ങാമെന്ന് മന്ത്രി പറഞ്ഞു.

പൂജ ബമ്പർ ലോട്ടറിയുടെ മൂന്നാം സമ്മാനത്തുകയും 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണവും കുറച്ചു. മൂന്നാം സമ്മാനം 10 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായി കുറച്ചു. 10,000 ത്തിലധികം പേർക്ക് വിതരണം ചെയ്ത 5000 രൂപയുടെ സമ്മാനത്തുക 8,100 ആയി കുറച്ചു. സമ്മാനത്തുകയിൽ ആകെ 1.85 കോടി രൂപ കുറച്ചു. എന്നിരുന്നാലും ടിക്കറ്റ് വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഒന്നും രണ്ടും സമ്മാനത്തുകയ്ക്കുള്ള പണത്തിൽ മാറ്റമില്ല.