ഈ ഫ്രെയിം മതി'; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള സുരേഷ് ഗോപിയുടെ ഫോട്ടോ വൈറലാകുന്നു

 
Modhi

തിരുവനന്തപുരം: നടൻ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. ചിത്രത്തിൽ പ്രധാനമന്ത്രി മോദിയ്‌ക്കൊപ്പം മക്കളായ ഭവ്‌നി സുരേഷും മാധവ് സുരേഷും ഒപ്പമുണ്ട്. മഹിളാ മോർച്ച സംഘടിപ്പിച്ച വനിതാ റാലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി തൃശൂരിൽ എത്തിയപ്പോഴായിരുന്നു ചിത്രം പകർത്തിയത്.

തൃശൂരിൽ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയിൽ സുരേഷ് ഗോപിയും പങ്കെടുത്തു. നേരത്തെ, മൂത്തമകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ സുരേഷ് ഗോപിയും കുടുംബവും ഡൽഹിയിൽ എത്തിയിരുന്നു. സുരേഷ് ഗോപി ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യ സുരേഷിനുമൊപ്പം മോദിക്ക് വിവാഹ ക്ഷണക്കത്ത് കൈമാറിയ ചിത്രങ്ങളും അന്ന് വൈറലായിരുന്നു.

ജനുവരി 17ന് ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകൻ ബിസ്മാൻ ശ്രേയസ് മോഹനും ഭാഗ്യ സുരേഷും 17-ന് വിവാഹിതരാവും.