ഈ അപ്പൂപ്പൻ മോശമാണ്', 65-കാരന് 102 വർഷത്തെ കഠിന തടവ്

 
arrest alcohol

തിരുവനന്തപുരം: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മുത്തച്ഛന് 102 വർഷം കഠിനതടവും 1,05,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ആർ.രേഖയാണ് കേസിലെ 62 കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്.

പിഴയുണ്ടെങ്കിൽ കുട്ടിക്ക് നൽകണമെന്നും കോടതി പറഞ്ഞു തുക അടച്ചില്ലെങ്കിൽ രണ്ടു വർഷവും മൂന്നു മാസവും കൂടി തടവ് അനുഭവിക്കണം.

2020 നവംബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പിതാവിൻ്റെ സഹോദരനാണ് പ്രതി. മുത്തച്ഛൻ്റെ വീട്ടിൽ കളിക്കാൻ പോയ സമയത്താണ് കുട്ടി പീഡനത്തിനിരയായത്. കുട്ടി കരഞ്ഞപ്പോൾ പുറത്ത് പറഞ്ഞാൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. കഠിനമായ വേദന അനുഭവപ്പെട്ടെങ്കിലും കുട്ടി ഭയന്ന് പുറത്തു പറഞ്ഞില്ല.

മറ്റു കുട്ടികളുമായി കളിക്കുമ്പോൾ ഈ അപ്പൂപ്പൻ മോശക്കാരനാണെന്ന് കുട്ടി പറയുന്നത് മുത്തശ്ശി കേട്ടിരുന്നു. തുടർന്ന് അമ്മൂമ്മ കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോഴാണ് സംഭവം പറഞ്ഞത്. മുത്തശ്ശി കുട്ടിയുടെ സ്വകാര്യഭാഗം പരിശോധിച്ചപ്പോൾ ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി ഉടൻ ഡോക്ടറെ അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ സ്വകാര്യ ഭാഗത്തെ മുറിവ് ഡോക്ടർ ശ്രദ്ധിച്ചു. ക്രൂരമായ പ്രവൃത്തിയായതിനാൽ കുട്ടിയുടെ മുത്തച്ഛനായ പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ പറയുന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായതിനാൽ പ്രതികൾക്ക് കനത്ത ശിക്ഷ തന്നെ നൽകണമെന്ന് ജഡ്ജി പറഞ്ഞു.