ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നടതുറന്നു അയ്യനെ വണങ്ങി ആയിരങ്ങള്‍

 
sabarimala
sabarimala

പത്തനംതിട്ട: ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഭസ്മാഭിഷിക്തനായ അയ്യനെ വണങ്ങാന്‍ ആയിരങ്ങളാണ് കാത്തു്‌നിന്നത്. കന്നി മാസ പൂജകള്‍ കൂടിയുള്ളതിനാല്‍ തുടര്‍ച്ചയായ ഒന്‍പത് ദിവസം ഭക്തര്‍ക്ക് ഭഗവാനെ വണങ്ങാനുള്ള അവസരമുണ്ട്.

കന്നി മാസ പൂജകള്‍ക്ക് ശേഷം സെപ്തംബര്‍ 21 നാണ് നട അടയ്ക്കുന്നത്. 14 മുതല്‍ നട അടയ്ക്കുന്നത് വരെ എല്ലാ ദിവസവും നെയ്യഭിഷേകം നടത്താം. ഉത്രാടം, തിരുവോണം, അവിട്ടം നാളുകളില്‍ സന്നിധാനത്തെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ഓണ സദ്യ നല്‍കും. ഉത്രാടത്തിന് ശബരിമല മേല്‍ ശാന്തിയുടേയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടേയും അവിട്ടം നാളില്‍ പോലീസിന്റെയും വകയായാണ് ഓണ സദ്യ.