വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പരിക്കേറ്റ സൈനികൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

 
Arrest

തിരുവനന്തപുരം: പാറശ്ശാലയിൽ കടയ്ക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സൈനികനും സഹോദരനും പരിക്കേറ്റു. ഇന്നലെ രാത്രി ഏഴരയോടെ ആശുപത്രി ജംക്‌ഷനു സമീപത്തെ ടെക്‌സ്‌റ്റൈൽസിനു മുന്നിൽ ഉണ്ടായ സംഘർഷത്തിലാണ് കോട്ടവിള സ്വദേശികളായ സിനുവിനും സിജുവിനും പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കടയുടമ അയൂബ് ഖാൻ ഇയാളുടെ മകനും ഡോക്ടറുമായ അലി ഖാൻ, സുഹൃത്ത് സജീലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സിജുവിന്റെ വാരിയെല്ല് ഒടിഞ്ഞതായാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആശുപത്രി ജംക്‌ഷനിലെ ഇലക്ട്രിക്കൽ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ സിനുവും സിജുവും സമീപത്തെ ടെക്‌സ്‌റ്റൈൽസ് കടയുടെ മുന്നിൽ റോഡരികിൽ കാർ നിർത്തി. കടയുടമ കാർ അവിടെ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി. ഈ സമയം കടയുടമയുടെ മകനും സുഹൃത്തും ചേർന്ന് സഹോദരങ്ങളെ മർദിച്ചു.