ആലപ്പുഴ–എറണാകുളം ദേശീയപാതയിൽ മൂന്ന് ടോൾ പ്ലാസകൾ; യാത്രാച്ചെലവ് ഉയരും

 
Kerala

ആലപ്പുഴ–എറണാകുളം ദേശീയപാതയിലെ ആറുവരിപ്പാത വികസനം പൂർത്തിയാകുന്നതോടെ ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് ടോൾച്ചെലവ് വർധിക്കും. എറണാകുളം–ആലപ്പുഴ ഭാഗത്ത് മൂന്ന് ടോൾ പ്ലാസകൾ സ്ഥാപിക്കാനാണ് പദ്ധതി. 

നിലവിലുള്ള കുമ്പളം ടോൾ പ്ലാസയ്ക്ക് പുറമെ അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേയുമായി ബന്ധപ്പെട്ട് എരമല്ലൂരിലും ആലപ്പുഴ ജില്ലയിലെ കലവൂരിലും പുതിയ ടോൾ പ്ലാസകൾ വരും. എലിവേറ്റഡ് ഹൈവേ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക ടോൾ നൽകേണ്ടിവരും. എന്നാൽ സർവീസ് റോഡ് ഉപയോഗിക്കുന്നവർക്ക് അതിനുള്ള പ്രത്യേക ടോൾ ബാധകമാകില്ല. 

ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ ഈ റൂട്ടിൽ ട്രാഫിക് സിഗ്നലുകളും റൈറ്റ് ടേണുകളും ഗണ്യമായി കുറയുകയും വാഹനങ്ങൾക്ക് കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിലയിരുത്തൽ. ഇതിലൂടെ എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയിലെ യാത്രാസമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.