കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
Sep 15, 2025, 18:33 IST


കൊല്ലം: കൊട്ടാരക്കരയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. കൊട്ടാരക്കര നീലേശ്വരത്തെ ഗുരു മന്ദിരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി സഞ്ജയ് ആണ് മരിച്ചത്. കല്ലുവാതുക്കൽ സ്വദേശികളായ വിജിൽ, അജിത്ത് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
രണ്ട് ബൈക്കുകളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഒരു ബൈക്കിൽ മൂന്ന് പേർ സഞ്ചരിച്ചിരുന്നു, മറ്റൊന്നിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.