മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി സന്ദേശം തൃശൂർ കളക്ടറേറ്റിന് ലഭിച്ചു
Oct 13, 2025, 15:56 IST


ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി. തൃശൂർ കളക്ടറേറ്റിലേക്ക് ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശത്തെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും അണക്കെട്ട് പരിശോധിച്ചു. സന്ദേശം വ്യാജമാണെന്ന് റിപ്പോർട്ട്.
അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചത്. വിഷയത്തിൽ മറുപടി ആവശ്യപ്പെട്ട് സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു.