ജില്ലയിൽ ഇടിമിന്നലിനുള്ള മുന്നറിയിപ്പ്; ഐഎംഡി യെല്ലോ അലർട്ട് പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും മണിക്കൂറുകളിൽ ഇടിയും മിന്നലും പ്രതീക്ഷിക്കാം. അതേസമയം, ഇടിയും മിന്നലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ള തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വരും മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ചെറിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്തുടനീളം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് ഇടിമിന്നലേറ്റ് തിരുവനന്തപുരത്ത് കൗമാരക്കാരൻ മരിച്ച സംഭവത്തെ തുടർന്ന് പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.