തൊഴിലാളി നേതാക്കൾ തൊഴിൽ സമരങ്ങളോട് നീതി പുലർത്തണം; ഐ.എൻ.ടി.യു.സി.ഐ

 
INTUC
മെഡിക്കൽ കോളജ്: പൊതുസമൂഹത്തിന്റെ
പിന്തുണയുള്ള തൊഴിലാളി സമരങ്ങളോട് ട്രേഡ് യൂണിയൻ നേതാക്കളിൽ ചിലർ കാട്ടുന്ന സമീപനം തികച്ചും അപലപനീയവും ട്രേഡ് യൂണിയൻ സംസ്കാരത്തിന് കളങ്കം ഉണ്ടാക്കുന്നതും ആണെന്ന് മുതിർന്ന ഐ.എൻ.ടി.യു.സി സംസ്ഥാന നേതാവ് തമ്പാനൂർ രവി പറഞ്ഞു തൊഴിൽ രംഗത്ത് സ്ത്രീ പങ്കാളിത്തസാധ്യതകൾ കൂടുതലായുള്ള കേരളത്തിൽ ആശാവർക്കർമാരുടെ സമരം അവസാനിപ്പിക്കുവാൻ അനുഭാവപൂർവമായ നടപടികൾ സ്വീകരിക്കണമെന്ന് അധികാരികളോട് ആഭ്യർത്ഥിച്ചു.
 ലോഡിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻന്റെ കേന്ദ്ര സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യൂണിയൻ പ്രസിഡന്റ് കൂടിയായ തമ്പാനൂർ രവി. തിരുവനന്തപുരം ജില്ലയിലെ സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾ പണിയെടുക്കുന്ന വരുമാനം കൂടുതലുള്ള പ്രദേശങ്ങളെ ആകെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും ക്ഷേമ ബോർഡ് ആനുകൂല്യങ്ങൾ എത്രയും വേഗം വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയൻ വർക്കിംഗ് പ്രസിഡണ്ട് വിതുര ശശി അധ്യക്ഷത വഹിച്ചു. ഇ. ഷംസുദ്ദീൻ, ഉള്ളൂർ മുരളി ,എസ് .എൻ . പുരം ജലാൽ, വട്ടപ്പാറ സതീശൻ, മലയടി പുഷ്പാംഗദൻ , മാറനല്ലൂർ സുനിൽ എന്നിവർ സംസാരിച്ചു. യൂണിയൻ ഗോൾഡൻ ജൂബിലി ആഘോഷം മെയ് നാലാം വാരം വിപുലമായി ആഘോഷിക്കുവാനും തിരുവനന്തപുരം ജില്ലയിൽ ഐ.എൻ.ടി.യു.സി യൂണിയനുകൾ സംയുക്തമായി നടത്തുന്ന മെയ്ദിന റാലി മുഴുവൻ തൊഴിലാളികളെയും പങ്കെടുപ്പിച്ച് വിജയിപ്പിക്കുവാൻ തീരുമാനിച്ചു. യൂണിയൻ നേതാവായിരുന്ന പാട്ടറ ശശിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. തുടർ ചർച്ചകൾക്ക് കൊല്ലയിൽ രാജൻ, സുദേവകുമാർ ,മലയം അജി, സുന്ദരൻ എന്നിവർ നേതൃത്വം നൽകി.