കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ചു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

 
Death

കോട്ടയം: കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഒന്തനാൽ വില്ല കുടക്കച്ചിറ സെൻ്റ് തോമസ് മൗണ്ട് കരൂർ പഞ്ചായത്ത് കോട്ടയം സ്വദേശി ബിജു പോളിൻ്റെ മകൻ ലിജു ബിജു (10) ആണ് മരിച്ചത്. കുടക്കച്ചിറ സെൻ്റ് ജോസഫ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് ചെളിയിൽ പുതഞ്ഞു. നാട്ടുകാർ ഉടൻ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെ 10.40ഓടെയാണ് സംഭവം. ലിജു തൻ്റെ ആദ്യ കുർബാന സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ലിജു സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം.

കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്താൻ ശ്രമിക്കുന്നതിനിടെ ലിജു കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. സംഭവസമയത്ത് മാതാപിതാക്കൾ മറ്റ് ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.

അതിനിടെ കൊല്ലം കടയ്ക്കലിൽ കിണറ്റിൽ കുടുങ്ങിയ ആടിനെ രക്ഷിക്കാൻ ശ്രമിച്ച ഒരാൾ ശ്വാസം മുട്ടി മരിച്ചു. മുല്ലശ്ശേരി അങ്കണവാടിക്ക് സമീപം താമസിക്കുന്ന അൽത്താഫ് (25) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. വീടിന് സമീപത്തെ 60 അടി താഴ്ചയുള്ള കിണറ്റിൽ കയർ ഉപയോഗിച്ച് ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അൽതാഫ് ശ്വാസം മുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു.