മലപ്പുറത്തും കണ്ണൂരിലും രണ്ടുപേർ കഞ്ചാവുമായി പിടിയിലായി
Feb 6, 2024, 12:26 IST
മലപ്പുറം: പരപ്പനങ്ങാടിയിൽ 3.18 കിലോഗ്രാം കഞ്ചാവ് പിടികൂടി. കണ്ണൂർ ഇരിട്ടി സ്വദേശി സാം തിമോത്തിയാണ് പിടിയിലായത്. ആർപിഎഫും തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇയാളെ പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് കേരളത്തിൽ വിൽപന നടത്തുന്ന മയക്കുമരുന്ന് സംഘത്തിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.
അതിനിടെ കണ്ണൂർ കണ്ണപുരം മൊട്ടമ്മൽ ഭാഗത്ത് മറുനാടൻ തൊഴിലാളികൾക്ക് കഞ്ചാവ് വിൽപന നടത്തിയിരുന്നയാളെ എക്സൈസ് പിടികൂടി. ബംഗാൾ സ്വദേശി സുദീപ് ലത്തയെ 1.75 കിലോ കഞ്ചാവുമായി കണ്ണൂർ സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
പൊടിപ്പുറം ഇരിണാവ് റോഡിൽ നിന്നാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സിയും സംഘവും ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.