പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് രണ്ട് പേർ മരിച്ചു

 
missing

പൊന്നാനി: പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. അഴീക്കൽ സ്വദേശികളായ അബ്ദുൾ സലാം (43), ഗഫൂർ (45) എന്നിവരാണ് മരിച്ചത്. ആറ് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ നാലുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം.

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. ഇവർക്കായി നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു.

അഴീക്കൽ നൈനാറിൻ്റെ ഉടമസ്ഥതയിലുള്ള ഇസ്ലാഹി എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഘം മത്സ്യബന്ധനത്തിന് പോയത്. കപ്പൽ തീരത്തോട് ചേർന്ന് പോയതാണ് അപകടത്തിനിടയാക്കിയതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.