കാസർകോട് രണ്ട് പേർ ട്രെയിനിടിച്ച് മരിച്ചു
Jan 30, 2024, 10:34 IST
കാസർകോട്: കാസർകോട് പള്ളത്ത് ട്രെയിൻ ഇടിച്ച് രണ്ട് പേർ മരിച്ചു. മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. ഇവരെ ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചതാകാമെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ 5.20ഓടെയാണ് സംഭവം.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് റെയിൽവേ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മൃതദേഹം ട്രാക്കിലും മറ്റൊന്ന് അതിനടുത്തുമാണ് കണ്ടെത്തിയത്. അതിനിടെ സമീപത്ത് താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളിൽ നിന്ന് മോഷ്ടിച്ച രണ്ട് മൊബൈൽ ഫോണുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു.