രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ ഗുരുതരാവസ്ഥയിൽ

 
crime

മലപ്പുറം: രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം പേരോട്ടയിൽ റഫീഖിന്റെ മകൾ ഇഷ മെഹ്‌റിനാണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീനയെയും (35) കിണറ്റിൽ കണ്ടെത്തി. കിണറ്റിൽ നിന്ന് പുറത്തെടുത്ത ഹസീനയെ പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യനില അതീവഗുരുതരമാണ്.

പുലർച്ചെ ഇരുവരെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് കിണറ്റിൽ കണ്ടെത്തിയത്. കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.