പത്തനംതിട്ടയിൽ അജ്ഞാതർ വീടും ബൈക്കും കത്തിച്ചു

 
Fire

പത്തനംതിട്ട: അജ്ഞാതർ വീടിന് തീയിട്ടതായി റിപ്പോർട്ട്. പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറയിലാണ് സംഭവം. രാജ്കുമാറിൻ്റെ വീടിന് തീയിട്ടു. വീട് ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും അക്രമികൾ കത്തിച്ചു. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തീപിടിത്തത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.