വൈബ് ആയി വൈബവം 2025 സ്കൂൾ വാർഷികം വിദ്യാർത്ഥികൾക്ക് സൗജന്യ സിനിമ ടിക്കറ്റ്
കുമരകം : വൈബവം 2025 എന്ന പേരിൽ നടന്ന കുമരകം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 108-ാം വാർഷിക ആഘോഷം വൈബ് ആയി മാറി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറുന്നു എന്നത് വൈബവം 2025 നെ കൂടുതൽ ജനകീയമാക്കി. ഒരുപക്ഷേ വിദ്യാലയ ചരിത്രത്തിൽ ആദ്യമായിട്ട് ആകാം സ്കൂൾ വാർഷികത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഒപ്പം പൂർവവിദ്യാർഥികളുടെ കലാപരിപാടികൾ അതേ വേദിയിൽ നടക്കുന്നത്. ഒരിക്കലും തിരിച്ചു വരില്ല എന്ന് കരുതിയ കലാലയ ജീവിതം ഒരിക്കൽ കൂടി ആസ്വദിക്കുവാൻ കഴിഞ്ഞ സന്തോഷത്തിലാണ് പൂർവ്വ വിദ്യാർഥികൾ.
താൻ പഠിച്ച സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒരുമ്പെട്ടവൻ എന്ന തൻ്റെ ആദ്യ സിനിമയുടെ ടിക്കറ്റുകൾ സംവിധായകനും നിർമ്മാതാവുമായ സുജീഷ് ദക്ഷിണ കാശി കുട്ടികൾക്ക് സൗജന്യമായി നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു വൈബവം 2025 ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് വി.എസ്.സുഗേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുമരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ചലച്ചിത്ര സംവിധായകൻ സുജീഷ് ദക്ഷിണകാശി, ബാലതാരം കുമാരി.+ കാശ്മീര സുജീഷ് എന്നിവരെയും വിവിധ മത്സരങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും ആദരിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ ബിയാട്രിസ് . മരിയ പി എക്സ് , സ്റ്റാഫ് സെക്രട്ടറി ആഷാ ബോസ് , ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘലാ ജോസഫ് , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീജ സുരേഷ് , ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വി.എൻ. ജയകുമാർ , ദിവ്യാ ദാമോദരൻ , പൂർവ്വ വിദ്യാർത്ഥി സംഘടന ചെയർമാൻ വി.കെ. ചന്ദ്രഹാസൻ, സ്കൂൾ ഹെഡ്മിസ്ട്രസ്സ സുനിതാ പി.എം , വി.എച്ച്.എസ് ഇ പ്രിൻസിപ്പാൾ ബിജീഷ് എം.എസ് , സി.വി.എച്ച്. ആർ സെക്രട്ടറി സോബി ജോർജ്ജ് , പ്രോഗ്രാം കമ്മറ്റി കൺവീണർ ബി.ഒ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.