വയനാട് ദുരന്തം: അജ്ഞാത മൃതദേഹങ്ങൾ പുത്തുമാലിൽ സംസ്‌കരിക്കും
വയനാട്: നാടിനെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച അജ്ഞാതർക്ക് പുത്തുമലയിൽ അന്ത്യവിശ്രമം. എട്ട് മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കുമെന്ന് മന്ത്രി പികെ രാജൻ പറഞ്ഞു. ഹാരിസൺ പ്ലാൻ്റേഷൻ ഭൂമിയിൽ അടുത്തടുത്തായി കുഴിച്ച കുഴികളിൽ സംസ്‌കരിക്കും. സർവമത പ്രാർത്ഥനകളോടെ സംസ്‌കാര ചടങ്ങുകൾ നടക്കും. 32 കുഴികളാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. പുത്തുമലയിൽ മുമ്പ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ട സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്ന് തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നപ്പോൾ ആറ് മേഖലകളിലായി ആയിരത്തിലധികം രക്ഷാപ്രവർത്തകർ ദൗത്യത്തിൽ പങ്കെടുത്തു. ചാലിയാർ പുഴയിലും മുണ്ടേരി വനമേഖലയിലും ഇന്ന് നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹവും ഏഴ് ശരീരഭാഗങ്ങളും കണ്ടെത്തിയത്. ചാലിയാർ നദിയിൽ നിന്ന് ഇതുവരെ 213 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിൽ 74 മൃതദേഹങ്ങളും 139 ശരീരഭാഗങ്ങളും ഉൾപ്പെടുന്നു.
മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനായി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ദുരന്തമേഖലയിൽ നിന്ന് കണ്ടെടുത്ത തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളിൽ നിന്നാണ് ഡിഎൻഎ ശേഖരിച്ചത്. രക്തസാമ്പിളുകളും ഡിഎൻഎകളും തമ്മിലുള്ള പൊരുത്തം ശേഖരിക്കുക എന്നതാണ് അടുത്ത ഘട്ടം
ഇപ്പോൾ ശേഖരിച്ചു.