സ്പാ സെന്ററുകളിൽ വ്യാപക മയക്കുമരുന്ന് വിൽപ്പന; തലസ്ഥാനത്ത് പോലീസിന്റെ മിന്നൽ പരിശോധന

 
Police

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വിവിധ സ്പാ സെന്ററുകളിൽ പോലീസ് മിന്നൽ പരിശോധന നടത്തി. അനധികൃത സ്ഥാപനങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. നഗരത്തിലെ വിവിധ മസാജ് പാർലറുകളിലും സ്പാ സെന്ററുകളിലും പരിശോധന നടക്കുന്നു. കഴിഞ്ഞയാഴ്ച കഴക്കൂട്ടത്തെ ഒരു സ്പാ സെന്ററിൽ നിന്ന് എംഡിഎംഎയുമായി ഒരു ജീവനക്കാരിയെ പിടികൂടി. ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

സ്പാ സെന്ററുകളിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് യുവതി മൊഴി നൽകിയിരുന്നു. യൂണിവേഴ്സിറ്റി ഹോസ്റ്റലിലും മെഡിക്കൽ കോളേജ് ഹോസ്റ്റലിലും പോലീസും എക്സൈസും ചേർന്ന് പരിശോധന നടത്തി.