അതിരപ്പിള്ളിയിൽ കാട്ടാന വീട് തകർത്തു; കുടുംബം പിൻവാതിലിലൂടെ രക്ഷപ്പെട്ടു

 
elephant
elephant

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന വീടു തകർത്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അതിരപ്പിള്ളി തോട്ടം മേഖലയിലാണ് സംഭവം. തോട്ടം തൊഴിലാളിയായ ശ്രീജയുടെ വീട് ആന ഭാഗികമായി തകർത്തു.

ഭാഗ്യവശാൽ വീട്ടുകാർ പിൻവാതിലിലൂടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പാലക്കാട് അയിലൂരിലെ പൂഞ്ചേരി, ചള്ള മേഖലകളിൽ കാട്ടാനക്കൂട്ടം കയറി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കല്യാണക്കണ്ടം കെ.ബാലചന്ദ്രൻ, പുഞ്ചേരിക്കളം കെ.ചെന്താമരാക്ഷൻ, ജിജോ ഓണായിക്കര എന്നിവരുടെ കൃഷിയിടങ്ങളിലെ 25-ഓളം തെങ്ങുകൾ അമ്പതിലധികം വാഴകളും അങ്കണകളും കുരുമുളക് ചെടികളും ആനകൾ നശിപ്പിച്ചു.