സെക്രട്ടേറിയറ്റിന് മുന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു സ്ത്രീ മരിച്ചു

 
Dead
Dead

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുതെറിച്ച് ഒരു സ്ത്രീ മരിച്ചു. ഭർത്താവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇന്ന് രാവിലെ 10.15 ഓടെയാണ് അപകടം. പേയാട് സ്വദേശിനിയായ ഗീത (62) ആണ് അപകടത്തിൽപ്പെട്ടത്.

ഭർത്താവ് പ്രദീപിനൊപ്പം കെഎസ്ആർടിസി ബസിൽ കയറിയ അവർ സ്റ്റാച്യു സ്റ്റോപ്പിൽ ഇറങ്ങി. ബസിന് മുന്നിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. മുന്നോട്ട് പോയ ബസ് അവരുടെ മുകളിലൂടെ ഇടിച്ചുകയറി. പോലീസ് ഉടൻ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.