പ്രൈവറ്റ് ബസ്സ് ഇടിച്ചു യുവതി മരിച്ചു

 
Accident
തിരുവന്തപുരം: പ്രൈവറ്റ് ബസ്സിന്റെ മരണപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു യുവതിയുടെ ജീവൻ. മണക്കാട് T C 41/643 (3) ഈദ് തെരകം സ്ട്രീറ്റിലെ സുബ്രമണ്യൻറെ ഭാര്യ ആയ നിഷ (32) ആണ് മരിച്ചത് . സഹോദരന്റെ ഭാര്യ ആയിരുന്നു സ്കൂട്ടി ഓടിച്ചിരുന്നത്, കൈയിൽ ഉണ്ടായിരുന്ന കുട്ടി റോഡിലേയ്ക് തെറിച്ചു വീണു . ഇടത്തു വശം നോക്കി സാവധാനത്തിൽ പൊയ്ക്കൊണ്ടിരുന്ന വണ്ടിയിൽ ആറ്റുകാൽ ശ്രീകണ്ടേശ്വരൻ 21 ആം നമ്പർ (KL 01 BQ 2214) ബസ്സ് റോങ്ങ് റൂട് കേറിവന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിഷയുടെ കൈയ്യിൽ ഉണ്ടായിരുന്ന ഒരു വയസുള്ള കുട്ടി റോഡിലേയ്ക് തെറിച്ചു വീണു. ശക്തമായ ഇടിയിൽ സൈഡിൽ സ്കൂട്ടി പാർക്ക് ചെയ്തുകൊണ്ടിരുന്ന മായ എന്ന യാത്രക്കാരിയും വണ്ടിയിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. മായയാണ് നിഷയെ സഹായിക്കാൻ ഓടിയെത്തിയത്. ഈ സമയം ഡ്രൈവറും കിളിയും ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്നും ഇതുവരെയും ഒരു അന്വേഷണവും നടന്നിട്ടില്ല. മരിച്ച നിഷയ്ക് 6 വയസുള്ള ഒരു മകൻ ഉണ്ട്.