കോട്ടയത്ത് കാർ മറിഞ്ഞ് യുവതി മരിച്ചു

 
Accident

കോട്ടയം: കോട്ടയത്ത് ഞായറാഴ്ച നിയന്ത്രണം വിട്ട് രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഒരു സ്ത്രീ ദാരുണമായി മരിച്ചു. കാട്ടാക്കട തിരുവനന്തപുരം സ്വദേശിനി അനീഷ (54) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറോടെ എംസി റോഡിൽ പള്ളം മാവിലങ്ങിലാണ് അപകടം.

അനീഷയുടെ മരുമകൻ നൗഷാദാണ് കാർ ഓടിച്ചിരുന്നത്. കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ച് രണ്ട് തവണ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനീഷ വാഹനത്തിൽ നിന്ന് തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാർ നിയന്ത്രണം വിട്ടതെന്നാണ് പോലീസ് കരുതുന്നത്. കാറിലുണ്ടായിരുന്ന മറ്റൊരാൾ ഇപ്പോൾ ചികിത്സയിലാണ്. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ.