കുഞ്ഞിന് പാലൂട്ടുന്നതിനിടെ തെങ്ങ് മറിഞ്ഞ് വീണ് സ്ത്രീ മരിച്ചു

 
Death
Death

കോഴിക്കോട്: കുഞ്ഞിന് പാലൂട്ടുന്നതിനിടെ തെങ്ങ് മറിഞ്ഞ് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിച്ചു. കോഴിക്കോട് വളയത്തിനടുത്ത് വാണിമേൽ കുനിയിൽപീടികയിലെ ജംഷീദിന്റെ ഭാര്യ ഫഹീമയാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. കുഞ്ഞ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ സ്ത്രീയെ ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് ഇന്ന് നാട്ടിലെത്തി.