കൊച്ചിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു, നിരവധി പേർക്ക് പരിക്ക്

 
Accident
Accident

കൊച്ചി: സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാക്കനാട് സീപോർട്ട് റോഡിൽ ബുധനാഴ്ച രാവിലെയാണ് അപകടം. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുക്കാട്ടുപടിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.