യുവതിയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് സംശയം
Oct 31, 2024, 11:03 IST


തൃശൂർ: ജില്ലയിലെ ഒല്ലൂരിൽ യുവതിയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിക്കുളം സ്വദേശി അജയൻ്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. മിനിയുടെ മൃതദേഹം വീടിനുള്ളിലും ജെയ്തുവിൻ്റെ മൃതദേഹം ടെറസിലുമാണ് കണ്ടെത്തിയത്.
ഇരുവരും വിഷം കഴിച്ചതായി സംശയിക്കുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ അജയൻ കണ്ടെത്തിയത്. ഉടൻ അയൽവാസികളെ വിവരമറിയിച്ചു. തുടർന്ന് ആളുകൾ നടത്തിയ തിരച്ചിലിലാണ് ജെയ്തുവിൻ്റെ മൃതദേഹം ടെറസിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മിനിയുടെയും ജെയ്തുവിൻ്റെയും മരണം ആത്മഹത്യയാണോയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പറഞ്ഞു.