ബസിൽ കുഴഞ്ഞുവീണ സ്ത്രീ ആശുപത്രിയിലെത്തുന്നതിനു മുമ്പ് മരിച്ചു

 
Kerala
Kerala

തൃശൂർ: ബസിൽ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു. അന്തിക്കാട് കുട്ടിമാവിലെ വന്നേരി വീട്ടിൽ ഗോപാലന്റെ മകൾ ലീന (56) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കുട്ടിമാവിൽ നിന്ന് സ്വകാര്യ ബസിൽ കയറിയ ലീന അന്തിക്കാട് ഓൾ സെന്ററിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

കണ്ടക്ടറും ബസിലെ മറ്റ് യാത്രക്കാരും വെള്ളം നൽകി. കാഞ്ഞാണിയിലെ ആശുപത്രിയിലും തുടർന്ന് അതേ ബസിൽ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.