തലസ്ഥാന നഗരിയിൽ യുവാവ് കുത്തേറ്റു മരിച്ചു

 
Death

തിരുവനന്തപുരം: മലയിൻകീഴിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് ബിയർ കുപ്പികൊണ്ട് കുത്തേറ്റു മരിച്ചു. കാരംകോട്ടുകോണം സ്വദേശി ശരത്താണ് (24) മരിച്ചത്. കുത്തേറ്റ അഖിലേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.

യുവാക്കളെ കുത്തിയ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. സംഭവം ഇന്നലെ രാത്രി വൈകിയാണ് സംഭവിച്ചത്. സമീപത്തെ ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം നടന്ന ഉത്സവത്തിനിടെ മൈക്ക് സെറ്റിനെ ചൊല്ലി വാക്ക് തർക്കമുണ്ടായി.

തർക്കം രൂക്ഷമായപ്പോൾ സമീപവാസിയായ രാജേഷ് അവിടെയെത്തി. രാജേഷും അരുണും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് അരുൺ രാജേഷിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാനെത്തിയ രാജേഷിൻ്റെ ബന്ധുക്കളായ ശരത്തും അഖിലേഷും ബിയർ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു.