റോഡരികിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി, കൊലപാതകമെന്ന് സംശയം

 
crime

കൊച്ചി: മരോട്ടിച്ചുവടിൽ ഞായറാഴ്ച യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. നടത്തിയ ശേഷം പോലീസ് പ്രാഥമിക അന്വേഷണത്തിൽ കൂനംതൈ ഇടപ്പള്ളി സ്വദേശി പ്രവീൺ ആണ് കൊല്ലപ്പെട്ടത്.

മൃതദേഹത്തിൽ മുറിവുകൾ നിറഞ്ഞതിനാൽ കൊലപാതക സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഫോറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷണം തുടരുന്ന വിവരം കൊച്ചി ഡിസിപി ജുവ്വനപുടി മഹേഷ് മാധ്യമങ്ങളെ അറിയിച്ചു.

ഞായറാഴ്ച രാവിലെയോടെയാണ് നാട്ടുകാരാണ് യുവാവിൻ്റെ മൃതദേഹം ആദ്യം കണ്ടത്. രാത്രി ഈ ഭാഗത്ത് ഉണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഓണാഘോഷങ്ങൾക്കിടെ ശനിയാഴ്ച രാത്രി പ്രദേശത്ത് സംഘർഷം നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.