ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
Dec 23, 2024, 11:00 IST
ആലപ്പുഴ: ചേർത്തല തണ്ണീർമുക്കിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. തണ്ണീർമുക്കം സ്വദേശി മനു സിബി(24)യാണ് മരിച്ചത്. സുഹൃത്ത് തണ്ണീർമുക്കം സ്വദേശി അലൻ കുഞ്ഞുമോനും പരിക്കേറ്റു. അർദ്ധരാത്രിയിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിക്കുകയും ഇടിയുടെ ആഘാതത്തിൽ രണ്ടും റോഡിലേക്ക് തെറിക്കുകയും ചെയ്തു.
മനു സാബി വൈകാതെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അലനെ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മനു സിബിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.