തൃശ്ശൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

 
Accident
Accident

തൃശ്ശൂർ: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലും പിന്നീട് വീടിന്റെ ചുമരിലുമായി ഇടിച്ചുകയറി യുവാവ് ദാരുണമായി മരിച്ചു. തൃശ്ശൂരിലെ കേച്ചേരി മണാലിയിലാണ് അപകടം. മണാലി ചുങ്കത്ത് ഹൗസിലെ ഷാജുവിന്റെ മകൻ എബിൻ (27) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കൾക്ക് പരിക്കേറ്റ് ചികിത്സയിലാണ്. മണാലിയിലെ തണ്ടിലം റോഡിൽ ഞായറാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ വിമലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും ദിബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ല.

എബിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ഇന്ന് നടക്കും. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.