മലപ്പുറത്ത് ഫ്രിഡ്ജ് നന്നാക്കുന്ന കടയിലുണ്ടായ സ്‌ഫോടനത്തിൽ യുവാവ് മരിച്ചു

 
Death
Death

മലപ്പുറം: മലപ്പുറത്ത് ഫ്രിഡ്ജ് നന്നാക്കുന്ന കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഊർക്കടവ് എളടത്ത് റഷീദാണ് മരിച്ചത്. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെയാണ് അപകടം.

രാവിലെ 11 മണിയോടെയാണ് അപകടം. സ്‌ഫോടനത്തെ തുടർന്ന് തീപിടിത്തമുണ്ടായി. കഴിഞ്ഞ നാല് വർഷമായി ഫ്രിഡ്ജ് റിപ്പയറിംഗ് ഷോപ്പായിട്ടാണ് ഈ കട പ്രവർത്തിക്കുന്നത്. ഇവിടെ ഗ്യാസ് നിറയ്ക്കുന്ന ജോലിയും നടന്നു. ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് അപകടം.

ഉടൻ തന്നെ റഷീദിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുന്നു.