യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു

 
Renjith

ബെംഗളൂരു: കോഴിക്കോട് സ്വദേശിയായ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബംഗളൂരുവിലെ ദേവനഹള്ളി പോലീസ് സ്‌റ്റേഷനാണ് രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് കസബ പോലീസാണ് കേസ് ബെംഗളൂരു പോലീസിന് കൈമാറിയത്.

ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലേക്ക് പരാതിക്കാരിയെ രഞ്ജിത്ത് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയെന്നാണ് കേസ്. പരാതിക്കാരനെയും രഞ്ജിത്തിനെയും രണ്ടു ദിവസത്തിനകം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തും.

സിനിമയിൽ പ്രവർത്തിക്കാൻ അവസരം തേടി പരാതിക്കാരൻ രഞ്ജിത്തിനെ സമീപിച്ചിരുന്നു. 2012ൽ ബംഗളൂരുവിലെ ഒരു ഹോട്ടലിൽ വച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവാവ് നൽകിയ പരാതിയിൽ പറയുന്നത്.

സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് യുവാവ് മൊഴി നൽകിയത്. രഞ്ജിത്ത് തൻ്റെ നഗ്നചിത്രങ്ങൾ പകർത്തി നടിയായ സുഹൃത്തിന് അയച്ചുകൊടുത്തതായും യുവാവ് ആരോപിച്ചു.