ബിജെപി നേതാവിനെ ലൈംഗികമായി പീഡിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ

 
Youtube
Youtube

മലപ്പുറം: ബിജെപി വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിൽ ഒരു യൂട്യൂബർ അറസ്റ്റിൽ. കൂരാട് സ്വദേശിയായ സുബൈറുദ്ദീനെ വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 10 നാണ് സംഭവം.

സംഭവം നടക്കുമ്പോൾ പരാതിക്കാരിയും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സുബൈറുദ്ദീൻ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചു.