ഡൽഹി ഷെൽട്ടർ ഹോമിൽ 20 ദിവസത്തിനിടെ 13 കുട്ടികൾ ദുരൂഹമായി മരിച്ചു

 
Delhi
Delhi
ന്യൂഡെൽഹി: കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ഡൽഹി സർക്കാരിൻ്റെ കീഴിലുള്ള പ്രത്യേകശേഷിക്കാർക്കായുള്ള ഷെൽട്ടർ ഹോമിൽ 13 കുട്ടികൾ മരിച്ചതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി.
രോഹിണിയിലെ ആശാ കിരൺ ഷെൽട്ടർ ഹോമിലെ മരണത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. കുട്ടികൾക്ക് നൽകുന്ന കുടിവെള്ളത്തിൻ്റെ ഗുണനിലവാരം സംബന്ധിച്ച് എസ്ഡിഎമ്മിൻ്റെ റിപ്പോർട്ട് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്