അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: ആറും പതിമൂന്നും പതിനാറും വയസ്സുള്ളവർ അറസ്റ്റിൽ
ലഖ്‌നൗ: ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആറ് പതിമൂന്നും പതിനാറും വയസുള്ള മൂന്ന് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നയാളുടെ ബന്ധുക്കളാണ് പ്രതികളെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ 16ന് കോഡ് വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വൈകിട്ട് ടെറസിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ മൂവരും ചേർന്ന് പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഉത്തർപ്രദേശിലും സമാനമായ സംഭവം നടന്നിരുന്നു. സദർ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് ഏഴുവയസ്സുകാരി പീഡനത്തിനിരയായത്. എട്ടും ഏഴും വയസ്സുള്ള ആൺകുട്ടികളാണ് സംഭവത്തിൽ പ്രതികൾ.
പീഡനക്കേസിൽ കുട്ടികൾ പ്രതികളാകുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്ന് മനഃശാസ്ത്ര വിദഗ്ധർ. കുട്ടികളെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്താണെന്ന് കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് അവർ പറയുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ കർശന നടപടികളാണ് സ്വീകരിക്കുന്നത്. പിടിക്കപ്പെടുന്നവർക്കുള്ള ശിക്ഷകൾ കർശനമാക്കുന്നതും കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് കാരണമാകുന്നു.