ഊട്ടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്ന് 6 തൊഴിലാളികൾ മരിച്ചു

 
Ootty

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ ഊട്ടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് ആറ് തൊഴിലാളികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

ലവ്‌ഡെയ്‌ലിന് സമീപം നടന്ന സംഭവത്തിൽ രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു, ഒരാളെ കാണാതായതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

പരിക്കേറ്റവരെ ഊട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.