ചെന്നൈയിലെ ഫുട്ബോൾ മൈതാനത്ത് ഏഴ് വയസ്സുള്ള മലയാളി ബാലൻ മരിച്ചു; വ്യോമസേന സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ സംഭവം

 
Chennai

ചെന്നൈ: ചെന്നൈയിൽ ഗോൾപോസ്റ്റ് വീണ് ഏഴ് വയസ്സുള്ള മലയാളി ബാലൻ ദാരുണമായി മരിച്ചു. തിരുവല്ല സ്വദേശികളായ രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ അദ്വിക് മരിച്ചു. ആവടിയിലെ ഒരു സ്‌കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആദ്വിക്. ചെന്നൈയിലെ ആവടിയിലെ വ്യോമസേന സ്റ്റാഫ് ക്വാർട്ടേഴ്‌സിലാണ് സംഭവം.

ഗോൾപോസ്റ്റ് ഒരു കല്ലിൽ ചാരി നിൽക്കുകയായിരുന്നു. ക്വാർട്ടേഴ്‌സിൽ കളിക്കുന്നതിനിടെ പോസ്റ്റ് വീഴുന്നത് കണ്ട് കുട്ടി ഓടാൻ ശ്രമിച്ചെങ്കിലും പോസ്റ്റ് തലയിൽ വീണു. പരിക്കേറ്റ അദ്വിക്കിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുത്തപുടുപേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദ്വിക്കിന്റെ പിതാവ് രാജേഷ് ചെന്നൈയിലെ ആവടിയിൽ വ്യോമസേന ജീവനക്കാരനാണ്.