ശിവകാശിയിലെ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ 8 പേർ മരിച്ചു
May 9, 2024, 17:36 IST
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശിവകാശിക്ക് സമീപം സെങ്കമലപ്പട്ടിയിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ വൻ സ്‌ഫോടനത്തിൽ അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരുമടക്കം എട്ട് പേർ മരിച്ചു. 10-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു, അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
പടക്ക നിർമാണശാലയിലെ തൊഴിലാളികളാണ് മരിച്ചത്. പോലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. സ്‌ഫോടനത്തിൽ ഏഴ് മുറികൾ പൂർണമായും കത്തി നശിച്ചതായാണ് റിപ്പോർട്ട്. യൂണിറ്റിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.