ചുരുട്ട് വലിക്കുന്ന സ്ത്രീയെ തുറിച്ചുനോക്കിയതിന് യുവാവിനെ കുത്തിക്കൊന്നു

 
national
national

നാഗ്പൂർ: സിഗരറ്റ് വലിക്കുന്നതിനിടെ യുവതിയെ തുറിച്ചുനോക്കിയതിന് യുവാവിനെ കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. നാഗ്പൂരിലെ മനേവാഡ സിമൻ്റ് റോഡിലെ പാൻ ഷോപ്പിൽ ഇന്നലെ രാത്രിയാണ് സംഭവം. നാല് പെൺമക്കളുടെ പിതാവായ രഞ്ജിത് റാത്തോഡ് (28) ആണ് മരിച്ചത്.

ജയശ്രീ പാണ്ഡാരെയും സുഹൃത്തുക്കളായ ആകാശ് റാവുത്തും ജീതു ജാദവുമാണ് അറസ്റ്റിലായത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജയശ്രീ സിഗരറ്റ് വലിക്കുന്നതിൻ്റെ ദൃശ്യങ്ങൾ രഞ്ജിത് തൻ്റെ ഫോണിൽ പകർത്തി.

ജയശ്രീക്ക് നേരെ പുക വലയം വീശുന്നതിൻ്റെയും അസഭ്യം പറയുന്നതിൻ്റെയും വീഡിയോ ഫോണിലുണ്ട്. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. തുടർന്ന് ജയശ്രീ തൻ്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചു.

വഴക്കിന് ശേഷം റാത്തോഡ് വീട്ടിലേക്ക് പോയി. തുടർന്ന് മൂവരും ഇയാളെ പിന്തുടരുകയും സ്ഥിതിഗതികൾ വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ജയശ്രീ പലതവണ കത്തികൊണ്ട് കുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.