ആവിൻ പാൽ സംഭരണവില ലിറ്ററിന് 41 രൂപയായി ഉയർത്തി; തമിഴ്നാട്ടിൽ ക്ഷീരകർഷകർക്ക് ആശ്വാസം
Updated: Aug 19, 2026, 11:14 IST
തമിഴ്നാട്ടിൽ ആവിൻ പാൽ സംഭരണവില ലിറ്ററിന് 38 രൂപയിൽനിന്ന് 41 രൂപയായി ഉയർത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
ക്ഷീരകർഷകർക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനും ആവിനിലേക്കുള്ള പാൽ സംഭരണം വർധിപ്പിക്കുന്നതിനുമാണ് വില വർധിപ്പിച്ചത്. അടുത്തിടെ ആവിന്റെ പ്രതിദിന പാൽ സംഭരണത്തിൽ കുറവുണ്ടായ സാഹചര്യത്തിലാണ് നടപടി.
നിലവിലെ കണക്കുകൾ പ്രകാരം ആവിൻ പ്രതിദിനം ഏകദേശം 30 ലക്ഷം ലിറ്റർ പാൽ സംഭരിക്കുന്നുണ്ട്. കൂടുതൽ കർഷകരെ സഹകരണ മേഖലയിലേക്ക് ആകർഷിച്ച് സംഭരണം വർധിപ്പിക്കുകയാണ് ലക്ഷ്യം.