'അഭിജീത് ദിപ്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കും'; ഭീം ആർമിയിൽ ചേർന്നേക്കാമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ
ബിജെപി എംപി നിഷികാന്ത് ദുബെ, കോക്രോച്ച് ജനത പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ശ്രദ്ധേയമായ പരാമർശം നടത്തി. ദിപ്കെ ഭാവിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഭീം ആർമിയുടെ ടിക്കറ്റിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്നും ദുബെ പറഞ്ഞു.
“എല്ലാ ജനകീയ പ്രസ്ഥാനങ്ങളിൽ നിന്നും രാഷ്ട്രീയ നേതാക്കൾ ഉയർന്നുവന്നിട്ടുണ്ട്. ജെ.പി. പ്രസ്ഥാനത്തിൽ നിന്നും ലാലു പ്രസാദ് യാദവും അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തിൽ നിന്നും അരവിന്ദ് കെജ്‌രിവാളും ഉയർന്നുവന്നു. അതുപോലെ അഭിജീത് ദിപ്കെയും രാഷ്ട്രീയത്തിലേക്ക് വരും,” എന്നാണ് നിഷികാന്ത് ദുബെ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, അഭിജീത് ദിപ്കെ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ നിലവിൽ പദ്ധതിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടാൻ എല്ലാവരും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.