വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ഗുജറാത്തിൽ മലയാളി ദമ്പതികൾ മരിച്ചു

 
Accident

അഹമ്മദാബാദ്: ഗുജറാത്തിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശി വാസുദേവൻ, യാമിനി ദമ്പതികളെയാണ് തിരിച്ചറിഞ്ഞത്. ദ്വാരക ക്ഷേത്രത്തിൽ ദർശനം നടത്താനാണ് ദമ്പതികൾ ഗുജറാത്തിലേക്ക് പോയത്. ഇവരുടെ കാറിൻ്റെ ഡ്രൈവറും അപകടത്തിൽ മരിച്ചിരുന്നു.

ദ്വാരകയിൽ നിന്ന് ഇവർ സഞ്ചരിച്ചിരുന്ന ടാക്‌സി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോഡ്ജിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ദമ്പതികൾ. വാസുദേവൻ യാമിനി സംഭവസ്ഥലത്തും ഡ്രൈവർ ആശുപത്രിയിലേക്കുള്ള വഴിയിലും മരിച്ചു.