പരാതി എവിടെ നൽകണമെന്ന് പ്രതികൾക്ക് തീരുമാനിക്കാനാവില്ല; സൈബർ തട്ടിപ്പ് കേസിൽ സുപ്രീംകോടതി

 
Cyber

സൈബർ തട്ടിപ്പ് കേസിൽ ഇരകൾ എവിടെയാണ് പരാതി നൽകേണ്ടതെന്ന് പ്രതികൾക്ക് നിർദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി. വിവിധ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ ഒന്നാക്കി മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി നിരസിച്ചു.

ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഏകീകരിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ, ഇരകൾക്ക് അവരുടെ സൗകര്യത്തിനും നിയമപരമായ അധികാരപരിധിക്കും അനുസരിച്ച് പരാതി നൽകാനുള്ള അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പരാതി നൽകുന്ന സ്ഥലത്തെക്കുറിച്ച് പ്രതികൾക്ക് നിർദേശങ്ങൾ നൽകാനാവില്ലെന്നും കേസുകൾ ഏകീകരിക്കുന്നത് സംബന്ധിച്ച ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സൈബർ കുറ്റകൃത്യങ്ങളിൽ ഇരകളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സുപ്രീംകോടതിയുടെ നിരീക്ഷണം പ്രധാനമാണെന്നാണ് വിലയിരുത്തൽ.