12 വർഷത്തിന് ശേഷം കവി പ്രഭാവർമ്മയ്ക്ക് സരസ്വതി സമ്മാൻ, മലയാളം പുരസ്കാരം


ന്യൂഡൽഹി: കെ കെ ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സരസ്വതി സമ്മാന് കവി പ്രഭാവർമ്മയ്ക്ക്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്. 15 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
12 വർഷത്തിന് ശേഷമാണ് രാജ്യത്തെ പ്രധാന സാഹിത്യ പുരസ്‌കാരം മലയാളത്തിന് സരസ്വതി സമ്മാൻ ലഭിക്കുന്നത്. ഹരിവംശ് റായ് ബച്ചനാണ് ആദ്യമായി അവാർഡ് ലഭിച്ചത്. മലയാളത്തിന് ആദ്യത്തെ സരസ്വതി സമ്മാന് ലഭിച്ചത് 1995ലാണ് ബാലാമണി അമ്മയിലൂടെ. 2005ൽ കവി അയ്യപ്പപ്പണിക്കർക്കും 2012ൽ സുഗതകുമാരിക്കും അവാർഡ് ലഭിച്ചു.
22 ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടികൾക്ക് വർഷം തോറും നൽകുന്ന സരസ്വതി സമ്മാന് ഇന്ത്യൻ സാഹിത്യ മേഖലയിലെ ഏറ്റവും ഉയർന്ന അംഗീകാരങ്ങളിലൊന്നാണ്. സരസ്വതി സമ്മാൻ കൂടാതെ വ്യാസ സമ്മാൻ, ബിഹാരി പുരസ്‌കാരം എന്നിവയും ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരങ്ങളാണ്.