പാകിസ്താന്റെ പിഐഎയെ നയിക്കാനൊരുങ്ങിയിരുന്ന വ്യക്തി എയർ ഇന്ത്യയുടെ പുതിയ സിഇഒ

 സുരക്ഷാ അനുമതി വൈകിയതോടെ നിയമനം നടന്നില്ല
 
National

എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (CEO) മാനേജിങ് ഡയറക്ടറുമായി മുൻ എത്യോപ്യൻ എയർലൈൻസ് മേധാവി ടെവോൾഡെ ഗെബ്രെമാരിയത്തെ നിയമിച്ചു. ഇതിന് മുമ്പ് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (PIA) സിഇഒ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നുവെങ്കിലും, ആവശ്യമായ സുരക്ഷാ അനുമതികൾ ലഭിക്കാത്തതിനെ തുടർന്ന് നിയമനം അന്തിമമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

പിഐഎയുടെ സ്വകാര്യവൽക്കരണ നടപടികൾക്കുശേഷം കമ്പനിയെ പുനരുജ്ജീവിപ്പിക്കുന്നതിനായാണ് ടെവോൾഡെ ഗെബ്രെമാരിയത്തെ തെരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സുരക്ഷാ ക്ലിയറൻസ് ലഭിക്കുന്നതിൽ കാലതാമസം നേരിട്ടതോടെ നിയമന നടപടികൾ പൂർത്തിയാകാതെ പോയി. തുടർന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ അദ്ദേഹത്തെ സിഇഒയും എംഡിയുമായി നിയമിക്കുകയായിരുന്നു.

എത്യോപ്യൻ എയർലൈൻസിനെ വർഷങ്ങളോളം വിജയകരമായി നയിച്ച അനുഭവസമ്പത്തുള്ള ടെവോൾഡെ ഗെബ്രെമാരിയം, എയർ ഇന്ത്യയുടെ നവീകരണവും ആഗോള വ്യാപനവും മുന്നോട്ട് കൊണ്ടുപോകുമെന്നാണ് ടാറ്റ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം സെപ്റ്റംബറിൽ സ്ഥാനമൊഴിയുന്ന ക്യാമ്പ്ബെൽ വിൽസണിന് പകരമായാണ് ചുമതലയേൽക്കുന്നത്.