മൂന്ന് ഫീൽഡ് പരീക്ഷണങ്ങളും വിജയിച്ചു; ഇന്ത്യയുടെ നാഗ് എംകെ-2 മിസൈൽ ഉടൻ സായുധ സേനയുടെ ഭാഗമാകും
Jan 13, 2025, 22:37 IST

ന്യൂഡൽഹി: ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ ആന്റി-ടാങ്ക് ഫയർ ആൻഡ് ഫോർഗെറ്റ് ഗൈഡഡ് മിസൈലായ നാഗ് എംകെ-2 വിജയകരമായി ഫീൽഡ് പരീക്ഷിച്ചു. പൊഖ്‌റാൻ ഫീൽഡ് റേഞ്ചിൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരീക്ഷണം നടത്തിയത്. ഇതുവരെ മൂന്ന് ഫീൽഡ് പരീക്ഷണങ്ങൾ നടത്തി. മിസൈലിന്റെ പ്രഹരശേഷി തെളിയിക്കപ്പെട്ടതിനാൽ അത് ഉടൻ സേനയുടെ ഭാഗമാകും.
വിജയകരമായ മിസൈൽ പരീക്ഷണത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിആർഡിഒയെയും സൈന്യത്തെയും അഭിനന്ദിച്ചു. 4-7 കിലോമീറ്റർ അകലെ ശത്രു ടാങ്കുകളെയും മറ്റ് കവചിത വാഹനങ്ങളെയും നശിപ്പിക്കാൻ നാഗ് മിസൈലിന് കഴിയും.