ഹരിയാനയിൽ ബസ് മറിഞ്ഞ് 40 ഓളം കുട്ടികൾക്ക് പരിക്കേറ്റു
Jul 8, 2024, 12:39 IST
ചണ്ഡീഗഡ്: പഞ്ച്കുള ജില്ലയിലെ പിഞ്ചോറിന് സമീപം ഹരിയാന റോഡ്‌വേസ് ബസ് മറിഞ്ഞ് 40 ലധികം സ്കൂൾ കുട്ടികൾക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ അമിത വേഗമാണ് അപകടത്തിന് കാരണമായത്.
ജില്ലയിലെ നൗൾട്ട ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്, പരിക്കേറ്റവരെ പിഞ്ചോർ ആശുപത്രിയിലും പഞ്ച്കുളയിലെ സെക്ടർ 6 സിവിൽ ആശുപത്രിയിലും എത്തിച്ചു.
അപകടത്തിൽ പരിക്കേറ്റ ഒരു സ്ത്രീയെ ഗുരുതരാവസ്ഥയിൽ ചണ്ഡീഗഡ് പിജിഐയിലേക്ക് റഫർ ചെയ്തു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പോലീസ് അപകട സ്ഥലത്ത് എത്തി.
ബസിൻ്റെ അമിതഭാരവും റോഡിൻ്റെ ശോച്യാവസ്ഥയും അപകടത്തിന് കാരണമായതായി പറയപ്പെടുന്നു.