ഗുജറാത്തിലെ വഡോദര എക്‌സ്പ്രസ് വേയിൽ കാർ ലോറിയിലിടിച്ച് 10 പേർ മരിച്ചു
Apr 17, 2024, 19:06 IST


അഹമ്മദാബാദ്: ഗുജറാത്തിലെ നദിയാദിൽ കാർ ലോറിയിലിടിച്ച് 10 പേർ മരിച്ചു. അഹമ്മദാബാദ് വഡോദര എക്‌സ്പ്രസ് വേയിൽ ബുധനാഴ്ചയാണ് അപകടം. വഡോദരയിൽ നിന്ന് അഹമ്മദാബാദിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന എട്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ രണ്ട് ആംബുലൻസുകൾ സ്ഥലത്തെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.